Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Agricultural Welfare

കീടനാശിനി നിയന്ത്രണ നിയമം: കരട് തയാറാക്കി കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: കീ​​​ട​​​നാ​​​ശി​​​നി നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ന്‍റെ ക​​​ര​​​ട് ബി​​​ൽ ത​​​യാ​​​റാ​​​ക്കി കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ. 1968ലെ​​​യും 1971ലെ​​​യും ഇ​​​ൻ​​​സെ​​​ക്ടി​​​സൈ​​​ഡ്സ് നി​​​യ​​​മ​​​ങ്ങ​​​ളെ പു​​​നഃ​​​സ്ഥാ​​​പി​​​ക്കു​​​ന്ന പു​​​തി​​​യ ബി​​​ൽ വ്യാ​​​ജ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നും ക​​​ർ​​​ഷ​​​ക​​​ക്ഷേ​​​മം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നും സ​​​ഹാ​​​യി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്രം പ​​​റ​​​യു​​​ന്നു.

കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ ശാ​​​സ്ത്രീ​​​യ, സാ​​​ങ്കേ​​​തി​​​ക വ​​​ശ​​​ങ്ങ​​​ളി​​​ൽ ഉ​​​പ​​​ദേ​​​ശം ന​​​ൽ​​​കാ​​​നാ​​​യി കേ​​​ന്ദ്ര കീ​​​ട​​​നാ​​​ശി​​​നി ബോ​​​ർ​​​ഡി​​​ന്‍റെ​​​യും കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ ര​​​ജി​​​സ്ട്രേ​​​ഷ​​​നാ​​​യി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ക​​​മ്മി​​​റ്റി​​​യു​​​ടെ​​യും രൂ​​​പീ​​​ക​​​ര​​​ണ​​​വും ബി​​​ൽ ശി​​​പാ​​​ർ​​​ശ ചെ​​​യ്യു​​​ന്നു​​​ണ്ട്. വ്യാ​​​ജ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ക​​​ർ​​​ശ​​​ന​​​മാ​​​യി നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ബി​​​ല്ലി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ല്ലാ​​​തെ ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്യു​​​ന്ന കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ൾ​​​ക്ക് ക​​​ർ​​​ശ​​​ന ശി​​​ക്ഷ​​​ക​​​ളാ​​​ണ് ചു​​​മ​​​ത്തു​​​ന്ന​​​ത്.

പു​​​തി​​​യ ബി​​​ല്ലി​​​ൽ നി​​​യ​​​മ​​​നി​​​ർ​​​വ​​​ഹ​​​ണ അ​​​ധി​​​കാ​​​ര​​​ങ്ങ​​​ൾ വി​​​പു​​​ലീ​​​ക​​​രി​​​ച്ചി​​​ട്ടു​​​മു​​​ണ്ട്. ബി​​​ല്ലി​​​നു കീ​​​ഴി​​​ൽ നി​​​യ​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന കീ​​​ട​​​നാ​​​ശി​​​നി ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​ർ​​​ക്ക് വാ​​​ഹ​​​ന​​​മ​​​ട​​​ക്കം പ​​​രി​​​ശോ​​​ധി​​ക്കാ​​നും കീ​​​ട​​​നാ​​​ശി​​​നി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഏ​​​തു​​​ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നും അ​​​വ​​​യു​​​ടെ പ​​​ക​​​ർ​​​പ്പു​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​നും സാം​​​പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ക്കാ​​​നും അ​​​ധി​​​കാ​​​ര​​​മു​​​ണ്ട്.

ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ് ക​​​ർ​​​ഷ​​​ക​​​രി​​​ലേ​​​ക്കെ​​​ത്തു​​​ന്ന​​​തെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കാ​​​ൻ പ​​​രീ​​​ക്ഷ​​​ണ ല​​​ബോ​​​റ​​​ട്ട​​​റി​​​ക​​​ളു​​​ടെ അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​നും ബി​​​ൽ ഉ​​​റ​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്. ഇ​​​തി​​​നോ​​​ടൊ​​​പ്പം ആ​​​രോ​​​ഗ്യ​​​ത്തി​​​നു ഹാ​​​നി​​​ക​​​ര​​​മെ​​​ന്നു ക​​​ണ്ടാ​​​ൽ ഏ​​​തു​​​ സ​​​മ​​​യ​​​ത്തും കീ​​​ട​​​നാ​​​ശി​​​നി​​​യു​​​ടെ ലൈ​​​സ​​​ൻ​​​സ് റ​​​ദ്ദാ​​​ക്കാ​​​മെ​​​ന്ന വ്യ​​​വ​​​സ്ഥ​​​യും ബി​​​ല്ലി​​​ലു​​​ണ്ട്.

ബി​​​ൽ നി​​​യ​​​മ​​​മാ​​​കു​​​ന്ന​​​തോ​​​ടെ കീ​​​ട​​​നാ​​​ശി​​​നി​​​ക​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം, ഇ​​​റ​​​ക്കു​​​മ​​​തി, ലേ​​​ബ​​​ലിം​​​ഗ്, വി​​​ൽ​​​പ​​​ന, ഉ​​​പ​​​യോ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​യെ​​​ല്ലാം കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​യി​​​രി​​​ക്കും. ക​​​ര​​​ടി​​​ൽ ഫെ​​​ബ്രു​​​വ​​​രി നാ​​ലു വ​​​രെ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്ക് അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ളും നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളു​​​മ​​​റി​​​യി​​​ക്കാം.

Latest News

Up